കോഴിക്കോട് :സ്‌കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു (Scooter Accident at Anakkallumpara). കോഴിക്കോട് മുക്കത്തിന് സമീപം കക്കാടംപൊയിൽ ആനക്കല്ലുംപാറ വളവിലെ കൊക്കയിലേക്കാണ് സ്‌കൂട്ടർ മറിഞ്ഞത്. കൊണ്ടോട്ടി ഇഎംഇഎ കോളജിലെ വിദ്യാർഥികളായ മലപ്പുറം വേങ്ങര സ്വദേശി അർഷാദ്, തലപ്പാറ സ്വദേശി അസ്‌ലം എന്നിവരാണ് മരിച്ചത്. മൂന്ന് വിദ്യാർഥികളാണ് ബൈക്കിൽ ഉണ്ടായിരുന്നത്.
ആനക്കല്ലുംപാറ വളവിൽ സ്‌കൂട്ടർ കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 2 വിദ്യാർഥികൾ മരിച്ചു ; ഒരാൾക്ക് ഗുരുതര പരിക്ക് - സ്‌കൂട്ടർ അപകടത്തിൽ വിദ്യാർഥികൾ മരിച്ചു
Scooter Accident at Anakkallumpara : കോഴിക്കോട് മുക്കത്തിന് സമീപം സ്‌കൂട്ടർ അപകടത്തിൽ മലപ്പുറം സ്വദേശികളായ വിദ്യാർഥികൾ മരിച്ചു
Published : Nov 9, 2023, 8:46 PM IST
ഡാനി എന്ന മറ്റൊരു വിദ്യാർഥിക്ക് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വൈകുന്നേരം മൂന്നരയോടുകൂടിയാണ് അപകടം സംഭവിച്ചത്. കക്കാടംപൊയിലിൽ വിനോദയാത്ര പോയി മടങ്ങുമ്പോഴാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് സ്‌കൂട്ടർ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മൂന്നുപേരെയും കൊക്കയിൽ നിന്നും പുറത്ത് എത്തിച്ച് മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും രണ്ടുപേരുടെ മരണം സംഭവിച്ചിരുന്നു. ഏറെ അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് ആനക്കല്ലുംപാറ വളവ്.