കേരളം

kerala

ETV Bharat / state

പിക്കപ്പ് വാൻ മറിഞ്ഞ് സ്കൂൾ വിദ്യാർഥികൾക്ക് പരിക്ക് - Schoolgirls injured

ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്

By

Published : Aug 19, 2019, 2:01 PM IST

Updated : Aug 19, 2019, 3:11 PM IST

കോഴിക്കോട്:പയിമ്പ്ര ഹയൽ സെക്കൻഡറി സ്കൂളിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് ഏഴ് വിദ്യാർഥികൾക്ക് പരിക്കേറ്റു. പയിമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ നന്ദന മണി, റെന്ന ഫാത്തിമ, നജിയ പർവീൺ, സ്വാതി, ആതിര, അവന്തിക, നന്ദന ഗോപി എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കെട്ടിടം പൊളിച്ച സാമഗ്രികളുമായി വന്ന പിക്കപ്പ് വാനാണ് വിദ്യാർഥികൾക്ക് മുകളിലേക്ക് മറിഞ്ഞത്. ഇതെത്തുടർന്ന് കുട്ടികൾ സമീപത്തെ ഓടയിലേക്ക് വീണതിനാലാണ് വൻ ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു.

Last Updated : Aug 19, 2019, 3:11 PM IST

ABOUT THE AUTHOR

...view details