കോഴിക്കോട് :'സ്‌കൂളില്‍ പോയിട്ട് ചങ്ങായിമാരുടെ ഒപ്പരമൊക്കെ ഇരിക്കാ..!',ഓണ്‍ ലൈന്‍ സ്‌ക്രീനുകളിലൂടെ പരിചയപ്പെട്ട കൂട്ടുകാരുടെ ഒപ്പം ഇരിക്കാനും കളിക്കാനുമുള്ള ആവേശത്തിലാണ് അനസും കൂട്ടുകാരും. രണ്ട് വര്‍ഷം കൊവിഡ് മഹാമാരി തീര്‍ത്ത ദുരിതങ്ങള്‍ക്ക് ശേഷം നാളെ (ജൂണ്‍ ഒന്ന്) സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കുകയാണ്.
പുത്തന്‍ ഉടുപ്പും കുടയും ബാഗുമെല്ലാമായി വിദ്യാര്‍ഥികള്‍ ആവേശത്തിലാണ്. കഴിഞ്ഞ നവംബറില്‍ ഓണ്‍ ലൈന്‍ ക്ലാസുകള്‍ മാറി ഓഫ് ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരുന്നെങ്കിലും ഭാഗികമായിരുന്നു. എന്നാല്‍ ഇടവേളയ്‌ക്ക് ശേഷം സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം ഗംഭീരമാക്കുന്ന തിരക്കിലാണ് അധ്യാപകരും പിടിഎ കമ്മിറ്റികളും.
Also Read: പൊള്ളിക്കും സ്‌കൂള്‍ വിപണി; ബാഗ് മുതല്‍ കുട വരെ... വില കേട്ടാല്‍ അടുക്കാന്‍ കഴിയില്ല