കോഴിക്കോട്:നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുമെന്നുറപ്പായതോടെ വിപണികള്‍ സജീവമായിരിക്കുകയാണ്. കഴിഞ്ഞ വർഷം നഷ്‌ടമായ കച്ചവടം ഇത്തവണ ഏറെക്കുറെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. 2020 ല്‍ വിദ്യാർഥികൾക്കാവശ്യമായ നിരവധി സാധനങ്ങൾ സ്റ്റോക്ക് ചെയ്‌തിരുന്നു. എന്നാല്‍, പുസ്‌തകങ്ങൾ മാത്രം അൽപ്പമെങ്കിലും വിറ്റഴിക്കാനായത്.
സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; ഇടവേളയ്‌ക്ക് ശേഷം സജീവമായി വിപണികള്‍
വിപണി തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ALSO READ:രശ്‌മി മോഹന് ദേശീയ ഭിന്നശേഷി പുരസ്‌കാരം; പരിമിതികളെ ഇച്ഛാശക്തികൊണ്ട് നേരിട്ട ജീവിതം
ബാഗ്, ടിഫിൻ ബോക്‌സുകൾ, വാട്ടർ ബോട്ടിലുകൾ തുടങ്ങിയവയ്‌ക്ക് വരും ദിവസങ്ങളിൽ ആവശ്യക്കാരെത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കാലം തെറ്റി മഴ പെയ്യുന്നതിനാൽ കുടകളും വിറ്റഴിക്കാനാകുമെന്നും വ്യാപാരികൾ കണക്കുകൂട്ടുന്നു. കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണിന് ശേഷം സ്‌കൂള്‍ വിപണി സജീവമാവുന്നത് ഇപ്പോഴാണെങ്കിലും ബാഗ്, കുട തുടങ്ങി സാധനങ്ങൾക്ക് വില വർധിച്ചിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു.