കേരളം

kerala

ETV Bharat / state

യൂണിഫോമില്‍ വനിത എസ്.ഐ, ചേര്‍ത്ത് പിടിച്ച് പ്രതിശ്രുത വരൻ; വിവാദമായി സേവ് ദി ഡേറ്റ്

കോഴിക്കോട് ജില്ലയിലെ പ്രിന്‍സിപ്പല്‍ എസ്‌.ഐയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് വിവാദമായത്.

യൂണിഫോമില്‍ വനിത എസ്‌.ഐയുടെ ഫോട്ടോ ഷൂട്ട്  പൊലീസുകാരിയുടെ സേവ് ദി ഡേറ്റ് വിവാദം  കോഴിക്കോട് ജില്ലയിലെ പ്രിന്‍സിപ്പല്‍ എസ്‌.ഐ  photo shoot of SI  save the date of woman SI in uniform  Kozhikode District Principal SI  kozhikode todays news  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത
യൂണിഫോമില്‍ വനിത എസ്‌.ഐയുടെ 'സേവ് ദി ഡേറ്റ്'; സേനയിലും സോഷ്യല്‍ മീഡിയയിലും വിമര്‍ശനം

By

Published : Dec 7, 2021, 7:03 PM IST

കോഴിക്കോട്: വനിത എസ്‌.ഐ ഔദ്യോഗിക യൂണിഫോമില്‍ പ്രതിശ്രുത വരനുമൊത്ത് നടത്തിയ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് വിവാദമാകുന്നു. കോഴിക്കോട് ജില്ലയിലെ പ്രിന്‍സിപ്പല്‍ എസ്‌.ഐയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രണ്ട് സ്റ്റാറുകള്‍, സബ് ഇന്‍സ്‌പെക്‌ടര്‍ ഓഫ് പൊലീസ് എന്നെഴുതിയ നെയിം പ്ലേറ്റ്, ലഭിച്ച മെഡലുകള്‍ എന്നിവ യൂണിഫോമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഫോട്ടോഷൂട്ട് ഗുരുതര അച്ചടക്കലംഘനമായാണ് സേന കണക്കാക്കുന്നത്. പൊലീസുകാര്‍ അവരുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ടി.പി സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായിരിക്കെ നിര്‍ദേശം നല്‍കിയിരുന്നു. സമൂഹധ്യമങ്ങളില്‍ വ്യക്തിപരമായ അക്കൗണ്ടില്‍ ഔദ്യോഗിക മേല്‍വിലാസം, വേഷം തുടങ്ങിയ ഉപയോഗിച്ച്‌ ചെയ്യുന്ന നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് ഔദ്യോഗിക പരിരക്ഷ ഉണ്ടായിരിക്കില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Also Read:പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാൻ ശ്രമം; സ്കൂള്‍ മാനേജര്‍ അറസ്റ്റില്‍

സോഷ്യൽ മീഡിയയിൽ പൊലീസ് സേനാംഗങ്ങള്‍ വ്യക്തിപരമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് 2015 ഡിസംബറിലാണ് ഉത്തരവ് പുറത്തിറക്കിയത്. കോഴിക്കോട്ടെ സംഭവത്തിൽ പൊലീസുകാര്‍ക്കിടയില്‍ നിന്ന് തന്നെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ABOUT THE AUTHOR

...view details