കോഴിക്കോട്:അനധികൃത മണല്‍ക്കടത്ത് നടത്തിയ ചാലിയാറിലെ 18 തോണികൾ കസ്റ്റഡിയിലെടുത്ത് വാഴക്കാട് പൊലീസ്. വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് ചൊവ്വാഴ്ച രാവിലെ നടപടി സ്വീകരിച്ചത്. കരയ്ക്ക് കയറ്റാൻ ഒരുങ്ങിയ തോണി രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിൽ താൽക്കാലികമായി പുഴയിൽ സൂക്ഷിക്കും.
നിരീക്ഷണത്തിനൊടുവില്‍ നടപടി
തുടർനടപടികൾക്കായി കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ഡിവൈ.എസ്.പി കെ അഷ്റഫ് അറിയിച്ചു. രാത്രിയില്‍ അടക്കം നടത്തിയ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് വിവിധ കടവുകളിൽ കെട്ടിയിട്ട തോണികൾ വാഴക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. തോണികൾക്ക് കൃത്യമായി നമ്പറില്ലെന്നും മണല്‍ കടത്തുന്ന തോണികളാണ് കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് പറയുന്നു. അരീക്കോട്, വാഴക്കാട് പൊലീസ് സംഘം സംയുക്തമായാണ് പരിശോധന നടത്തിയത്.