കോഴിക്കോട് : നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിൽ പരിശോധന നടത്തി കണ്ണൂര്‍ റീജ്യണല്‍ രോഗ നിർണയ ലാബിൽ നിന്നുള്ള പ്രത്യേക സംഘം. രോഗ ഉറവിടം കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധന.
നിപ : വളർത്തുമൃഗങ്ങളുടെ സാമ്പിൾ ശേഖരിച്ച് പ്രത്യേക സംഘം നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്‍റെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലെ വളർത്തുമൃഗങ്ങളുടെ സാമ്പിൾ, സംഘം പരിശോധനയ്ക്കായി ശേഖരിച്ചു.
Also Read: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്
അതേസമയം, മുക്കം നഗരസഭയിലെ മുത്താലം അങ്ങാടിയിൽ അവശനിലയിൽ കണ്ടെത്തിയ വവ്വാലിനെ മൃഗസംരക്ഷണ ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി. ചൊവ്വാഴ്‌ച രാവിലെയാണ് ഈച്ചയാർക്കുന്ന നിലയിൽ വവ്വാലിനെ കണ്ടെത്തിയത്. തുടർന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥരെത്തി കൊണ്ടുപോകുകയായിരുന്നു.