കോഴിക്കോട്: സംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളർഷിപ്പിലെ സംവരണ അനുപാതം എടുത്തു കളഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സമസ്ത സംവരണ സമിതി. വിധി മുസ്ലീം വിഭാഗങ്ങൾക്കിടയിൽ കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. വിധിക്കെതിരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും സമസ്‌ത സംവരണ സമിതി വ്യക്തമാക്കി.
ന്യൂനപക്ഷ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ സമസ്ത സംവരണ സമിതി - muslim minority
കോടതി നടപടി മുസ്ലീം വിഭാഗത്തിന്‍റെ അവകാശങ്ങൾ അന്യായമായി കവർന്നെടുക്കുന്നതാണ്. കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്നും സമസ്ത സംവരണസമിതി ആവശ്യപ്പെട്ടു.
Also Read:ന്യൂനപക്ഷ അനുപാതം; ഹൈക്കോടതി ഉത്തരവിനെതിരെ മുസ്‌ലിം ലീഗ്
സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ കമ്മിറ്റി മുസ്ലീങ്ങൾക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതികളിൽ സർക്കാറുകൾ വെള്ളം ചേർത്തെന്നും സമസ്ത സംവരണ സമിതി ആരോപിച്ചു. ന്യൂനപക്ഷ സ്കോളർഷിപ്പിൽ മുസ്ലീങ്ങൾക്ക് 80 ശതമാനവും മറ്റുള്ളവർക്ക് 20 ശതമാനവും സംവരണം എന്ന തീരുമാനമാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയത്. കോടതി നടപടി മുസ്ലീം വിഭാഗത്തിന്‍റെ അവകാശങ്ങൾ അന്യായമായി കവർന്നെടുക്കുന്നതാണ്. കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്നും സമസ്ത സംവരണസമിതി ആവശ്യപ്പെട്ടു.