കോഴിക്കോട് : പലസ്‌തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി (Solidarity For Palestinian) സമസ്‌ത ഇന്ന് കോഴിക്കോട് പ്രാര്‍ഥന സമ്മേളനം സംഘടിപ്പിക്കും (Samastha Prayer Meeting). വൈകിട്ട് 3.30ന് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം നടക്കുക. സമസ്‌ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയാ തങ്ങള്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും.
Samastha Prayer Meeting പലസ്‌തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം, സമസ്‌തയുടെ പ്രാർഥന സമ്മേളനം ഇന്ന്, മുസ്‌ലീം ലീഗ് അധ്യക്ഷൻ പങ്കെടുക്കും - സമസ്‌തയുടെ പ്രാർഥന സമ്മേളനം
Solidarity With Palestinians പലസ്‌തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള സമസ്‌തയുടെ സമ്മേളനം വൈകിട്ട് 3.30ന് മുതലക്കുളം മൈതാനിയിൽ

Published : Oct 31, 2023, 10:52 AM IST
സമസ്‌ത സെക്രട്ടറി ഉമര്‍ഫൈസി മുക്കം, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്‌ദു സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമസ്‌തയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ഥന സംഗമം സംഘടിപ്പിച്ചിരുന്നു. നിലവിലെ വിഷയങ്ങൾ വ്യക്തമാക്കാനും വിശദീകരിക്കാനും മുത്തുക്കോയ തങ്ങൾ ഉച്ചയ്‌ക്ക് മാധ്യമങ്ങളെ കാണും.
എന്നാൽ, ലീഗ് കഴിഞ്ഞ ദിവസം കോഴിക്കോട് സംഘടിപ്പിച്ച പാലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ സമസ്‌തയ്‌ക്ക് ക്ഷണമില്ലായിരുന്നു. അതിനിടെ സമസ്‌തയിലെ ലീഗ് വിരുദ്ധരെ പൂർണമായി അവഗണിക്കാൻ പാർട്ടി തീരുമാനിച്ചു. ലീഗിന് നിരന്തരം തലവേദന ഉണ്ടാക്കുന്ന 18 പേരെ പൊതുവേദികളിൽ നിന്നും മാറ്റി നിർത്തും.