കോഴിക്കോട്: കാലങ്ങളായി പിന്തുടർന്ന് പോരുന്ന രാഷ്‌ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് സമസ്‌ത. ഈ കാര്യത്തിൽ സംഘടനയ്ക്കുള്ളിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്നും കോഴിക്കോട് ചേർന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ (ഉന്നതാധികാര സമിതി) യോഗം പ്രഖ്യാപിച്ചു. അനാവശ്യ ചർച്ച ഒഴിവാക്കണമെന്നും സംഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് അത്തരം പ്രവൃത്തി നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
ഇടതിലേക്ക് ചായ്‌വില്ല, ലീഗിനോടൊപ്പം തന്നെ; അച്ചടക്കം പാലിച്ചില്ലെങ്കില്‍ നടപടി: സമസ്ത - അഭിപ്രായ ഭിന്നതകളില്ലന്ന് സമസ്‌ത
അനാവശ്യ ചർച്ചകൾ നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി
സമസ്ത
വഖഫ് വിഷയത്തിൽ ലീഗുമായുള്ള അഭിപ്രായ വ്യത്യാസത്തിന് ശേഷം സമസ്‌ത ഇടതിനോട് അടുക്കുന്നുവെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് പണ്ഡിത സഭയായ മുശാവറ ഇന്ന് (2022 ജനുവരി 12) അടിയന്തര യോഗം ചേര്‍ന്നത്. സമസ്‌ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുശാവറയില്‍ അധ്യക്ഷത വഹിച്ചു.
ALSO READ കായംകുളത്ത് ആംബുലൻസ് കല്യാണവാഹനമാക്കി; ദൃശ്യം വൈറല്‍, കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്