കോഴിക്കോട്:Waqaf Board Appointments To PSC വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ടൗൺഹാളിൽ സമസ്‌തയുടെ നേതൃത്വത്തിൽ മത നേതാക്കളുടെ യോഗം. സർക്കാർ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്നും തീരുമാനം പിൻവലിക്കും വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും നേതാക്കൾ അറിയിച്ചു. വഖഫ് മന്ത്രിക്ക് അഹങ്കാരം ആണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്‌ച ഇല്ല എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
Waqaf Board Appointments: വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കണം; പ്രതിഷേധവുമായി മത നേതാക്കള്‍ - പ്രതിഷേധവുമായി മത നേതാക്കള്‍
Waqaf Board Appointments To PSC: പിഎസ്‌സിക്ക് വിടുന്നതിലൂടെ ബോർഡ് ഒരു വെള്ളാനയായി മാറും. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ടൗൺഹാളിൽ മത നേതാക്കളുടെ യോഗം.
Waqaf Board Appointments To PSC: വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കണം; പ്രതിഷേധവുമായി മത നേതാക്കള്‍
മുഖ്യമന്ത്രി ഈ വിഷയത്തിൽ ചർച്ചയാകാമെന്ന നിലപാട് സ്വീകരിച്ചത് സ്വാഗതാർഹമാണ്. മുഖ്യമന്ത്രി ഇങ്ങോട്ട് സ്വീകരിച്ച അതേ സമീപനം തിരിച്ചും ഉണ്ടാകും എന്നും നേതാക്കൾ പറഞ്ഞു. നേരത്തെ തന്നെ വഖഫ് സ്വത്തുക്കൾ ഒരുപാട് അന്യാധീനപ്പെട്ടു. പിഎസ്‌സിക്ക് വിടുന്നതിലൂടെ ബോർഡ് ഒരു വെള്ളാനയായി മാറുമെന്നും നേതാക്കൾ ആരോപിച്ചു.
ALSO READ:വിദ്യാഭ്യാസ മേഖലയിൽ സമൂലമാറ്റം; മൂന്ന് കമ്മിഷനുകളെ നിയോഗിച്ച് സംസ്ഥാന സർക്കാർ