കോഴിക്കോട് : മുശാവറ യോഗ തീരുമാനമെന്ന പേരില്‍ ചന്ദ്രികയില്‍ വന്ന വാര്‍ത്ത വാസ്‌തവ വിരുദ്ധമെന്ന് സമസ്‍ത. ലീഗുമായുള്ള ബന്ധം തുടരുമെന്ന് സമസ്‌ത ഉന്നതാധികാര സമിതി തീരുമാനിച്ചെന്നായിരുന്നു ചന്ദ്രിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത. എന്നാല്‍ സമസ്‍തയുടെ വാര്‍ത്താക്കുറിപ്പില്‍ ഇല്ലാത്ത വാചകമാണിതെന്നും പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും സമസ്‍ത ഒടുവിലിറക്കിയ പ്രസ്‌താവനയില്‍ വിശദീകരിക്കുന്നു.
ലീഗിനോടുള്ള നിലപാടില്‍ മാറ്റമില്ലെന്നത് വളച്ചൊടിച്ചു ; ചന്ദ്രികയ്‌ക്കെതിരെ സമസ്‌ത - ചന്ദ്രികയ്‌ക്കെതിരെ സമസ്‌ത
പൂർവിക നേതാക്കളിലൂടെ കൈമാറി വന്ന നിലപാടിൽ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നുമായിരുന്നു സമസ്തയുടെ വാര്‍ത്താക്കുറിപ്പ്
![ലീഗിനോടുള്ള നിലപാടില്‍ മാറ്റമില്ലെന്നത് വളച്ചൊടിച്ചു ; ചന്ദ്രികയ്‌ക്കെതിരെ സമസ്‌ത samastha against chandrika samastha muslim league ചന്ദ്രികയ്‌ക്കെതിരെ സമസ്‌ത മുസ്ലിം ലീഗിനെതിരെ സമസ്‌ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14173829-161-14173829-1642047341777.jpg)
'ലീഗുമായി ബന്ധം തുടരുമെന്ന വാർത്ത വാസ്‌തവ വിരുദ്ധം'; ചന്ദ്രികയ്‌ക്കെതിരെ സമസ്‌ത
പൂർവിക നേതാക്കളിലൂടെ കൈമാറി വന്നിട്ടുള്ള നിലപാടിൽ മാറ്റമില്ലെന്നും ഇക്കാര്യത്തിൽ സംഘടനക്കുള്ളിൽ യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നുമായിരുന്നു യോഗശേഷം ഇറക്കിയ വാർത്താക്കുറിപ്പ്. ഇതിനെ ചന്ദ്രിക, സമസ്‌ത ലീഗിനൊപ്പം എന്നാക്കി മാറ്റിയതിനെതിരെയാണ് സംഘടന രംഗത്തെത്തിയത്.