കേരളം

kerala

ETV Bharat / state

കുടിവെള്ളത്തിന് ക്ഷാമം, ഭക്ഷണം തീരുന്നു: വൈദ്യുതി ഉടനെ പോകും: ആശങ്കയുമായി വിദ്യാര്‍ഥികള്‍ - യുക്രൈയിനിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥിനികള്‍

മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയിലൂടെയാണ് മലയാളി വിദ്യാര്‍ഥിനികള്‍ സ്ഥിതിഗതികള്‍ വിവരിച്ചത്

Russia Ukraine War  Kerala students statement  റഷ്യ യുക്രൈന്‍ യുദ്ധം  യുക്രൈനില്‍ നിന്നും ആശങ്ക പങ്കുവച്ച് മലയാളി വിദ്യാര്‍ഥിനികള്‍  യുക്രൈയിനിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥിനികള്‍  Kerala students statement on Russia Ukraine War situation
'കുടിവെള്ളം തീരാറായി...നാട്ടിലേക്ക് ബന്ധപ്പെടാന്‍ കഴിയുമോയെന്ന് അറിയില്ല'; ആശങ്ക പങ്കുവച്ച് മലയാളി വിദ്യാര്‍ഥിനികള്‍

By

Published : Feb 25, 2022, 6:02 PM IST

കീവ്:റഷ്യ - യുക്രൈന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ആശങ്കപങ്കുവച്ച് മലയാളി വിദ്യാര്‍ഥിനികള്‍. യുക്രൈയിനിലെ സപോറിഷ്യ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കുട്ടികളാണ് വീഡിയോയിലൂടെ ഇക്കാര്യം പങ്കുവച്ചത്. കുടിവെള്ളം തീരാറായി, നാല് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമേ സ്റ്റോക്ക് ഉള്ളൂവെന്നും ഇവര്‍ പറയുന്നു.

റഷ്യ - യുക്രൈന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ആശങ്കപങ്കുവച്ച് മലയാളി വിദ്യാര്‍ഥിനികള്‍.

ALSO READ:രണ്ടാം ദിനവും യുക്രൈനിൽ ആക്രമണം തുടർന്ന് റഷ്യ : ആശങ്ക പങ്കുവെച്ച് രക്ഷിതാക്കൾ

വൈദ്യുതി ഉടനെ പോകാൻ സാധ്യതയുണ്ട്. നാട്ടിലേക്ക് ഇനി ബന്ധപ്പെടാൻ കഴിയുമോയെന്ന കാര്യം അറിയില്ല. നിലവില്‍ സുരക്ഷിതരാണ്. എപ്പോള്‍ വേണമെങ്കിലും ബങ്കറിലേക്ക് മാറ്റിയേക്കാം. ഇന്ത്യന്‍ എംബസി ഉടന്‍ തന്നെ ബന്ധപ്പെടുമെന്നാണ് കരുതുന്നതെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.

ABOUT THE AUTHOR

...view details