കേരളം

kerala

ETV Bharat / state

കാര്‍ യാത്രികനെ മര്‍ദിച്ച കേസ്; ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ആർടിഒ - കാര്‍ യാത്രികന് മർദനം

Attack on car driver in Kozhikode: കോഴിക്കോട് കാർ ഡ്രൈവറെ ആക്രമിച്ച കേസിൽ ബസ് ഡ്രൈവർക്കെതിരെയും കണ്ടക്‌ടർക്കെതിരെയും ആർടിഒയുടെ നടപടി. ഇരുവരുടെയും ലൈസൻസ് ഒരു മാസത്തേക്ക് റദ്ദാക്കി.

Attack on car driver  licence suspended  കാര്‍ യാത്രികന് മർദനം  ലൈസൻസ് റദ്ദാക്കി
Attacking car driver in Kozhikode

By ETV Bharat Kerala Team

Published : Dec 28, 2023, 3:28 PM IST

കോഴിക്കോട് :വടകര കുട്ടോത്ത് കാര്‍ യാത്രക്കാരനെ മര്‍ദിച്ച ബസ് ജീവനക്കാര്‍ക്കെതിരെ ആർടിഒയുടെ നടപടി. ഡ്രൈവറുടെയും കണ്ടക്‌ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്‌ത് എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ (Attack on car driver in Kozhikode: Bus Driver and conductor's licence suspended). ഡ്രൈവര്‍ ലിനേഷ് വി പി, കണ്ടക്‌ടര്‍ ശ്രീജിത്ത് പി ടി എന്നിവരുടെ ലൈസന്‍സ് ആണ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തത്.

ഇരുവരെയും എടപ്പാളിലെ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശീലനത്തിന് അയക്കാനും ആര്‍ടിഒ നിര്‍ദേശിച്ചു. മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത സാഹചര്യത്തിലും ഇരുവരും കുറ്റക്കാരാണെന്ന് എന്‍ഫോസ്‌മെന്‍റ് ആര്‍ടിഒ ഹിയറിങ്ങില്‍ വ്യക്തമായതിനെ തുടര്‍ന്നുമാണ് നടപടി. മൂരാട് സ്വദേശി സാജിദ് കൈരളിയേയാണ് ബസ് ജീവനക്കാരൻ മർദിച്ചത്.

കുടുംബവുമൊത്ത് മരണ വീട്ടിലേക്ക് പോകുന്നതിനിടെ ബസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. കാറിനെ മറികടന്നെത്തിയ ബസ് റോഡിന്‍റെ നടുവിൽ നിർത്തി ഡ്രൈവറും കണ്ടക്‌ടറും ചേർന്ന് കാറിന്‍റെ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന സാജിദിനെ പുറത്തിറക്കി മർദിക്കുകയായിരുന്നു.

കാര്‍ യാത്രക്കാരനെ മര്‍ദിച്ച കേസ്, സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ: ഉള്ളിയേരിയില്‍ കാര്‍ യാത്രക്കാരനെ മര്‍ദിച്ചെന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്‌തു. പാലേരി ചെറിയകുമ്പളം എടവലത്ത് മുഹമ്മദ് ഇജാസ് ആണ് അറസ്റ്റിലായത്. ഉള്ളിയേരി കാഞ്ഞിക്കാവ് സ്വദേശി ബിബിന്‍ ലാലിനാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ മൂക്കിന്‍റെ പാലത്തിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ബിബിന്‍ ലാല്‍ നിലവിൽ ചികിത്സയിലാണ്.

കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. കാറിനെ ഓവര്‍ടേക്ക് ചെയ്‌ത് ബസ് നിര്‍ത്തി ജീവനക്കാർ യാത്രക്കാരനെ മര്‍ദിക്കുകയായിരുന്നു. പുറത്ത് വന്ന ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇജാസിനെ അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ കണ്ടക്‌ടര്‍ അടക്കമുള്ള രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവ സമയത്ത് ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാർ യാത്രക്കാരുടെ പരാതിയിൽ അത്തോളി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

ABOUT THE AUTHOR

...view details