300 കിലോ പുകയില ഉത്പന്നങ്ങള്‍ പിടികൂടി - rpf and exice seized tobacco products from kozhikode railway station
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് 300 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
300 കിലോ പുകയില ഉത്പ്പനങ്ങൾ പിടികൂടി
കോഴിക്കോട്: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍പിഎഫ്) എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 300 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ചാക്കില്‍ കെട്ടി പാര്‍സലായി അയച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍. അതിനാല്‍ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. എക്‌സൈസിന്‍റെ ഓപ്പറേഷന്‍ വിശുദ്ധിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.