കേരളം

kerala

ETV Bharat / state

'ലിംഗരാഷ്ട്രീയമല്ല, സമുദായരാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് മറക്കരുത്' : 'ഹരിത'യോട് നൂര്‍ബിന

ലിംഗ ന്യൂനപക്ഷത്തിനായല്ല പ്രവര്‍ത്തനം, സമുദായ രാഷ്‌ട്രീയമാണ് ലീഗ് മുന്നോട്ടുവയ്ക്കുന്നതെന്നും നൂര്‍ബിന

muslim league  ഹരിത  മുസ്ലീം ലീഗ്  വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി  വനിത ലീഗ്  നൂർബിന റഷീദ്  Muslim League Women's wing
കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്‍റെ മാതൃക: വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി

By

Published : Sep 28, 2021, 5:49 PM IST

കോഴിക്കോട് : കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്‍റെ മാതൃകയെന്ന് വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂർബിന റഷീദ്. ഹരിത സംഘടിപ്പിച്ച സി.എച്ച് അനുസ്‌മരണ, ഏകദിന സെമിനാറില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം.

ലിംഗ ന്യൂനപക്ഷത്തിനായല്ല പ്രവര്‍ത്തനമെന്ന് മറക്കരുത്. മുസ്ലിം ലീഗ് ലിംഗ രാഷ്ട്രീയത്തിനായല്ല നിലകൊള്ളുന്നത്. സമുദായ രാഷ്‌ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും നൂര്‍ബിന പറഞ്ഞു.

Also Read: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് നവജ്യോത് സിങ് സിദ്ദു

ലീഗിന്‍റെ ന്യൂനപക്ഷം എന്നാൽ മത ന്യൂനപക്ഷമാണ്. ലീഗ് ഭരണഘടനയിൽ എവിടെയും ലിംഗ ന്യൂനപക്ഷത്തിനായി നിലകൊള്ളാൻ പറഞ്ഞിട്ടില്ല. മുസ്ലിം സമുദായത്തിൽ ജനിച്ചവർക്ക് ഒരു സംസ്‌കാരം ഉണ്ട്. അത് എല്ലാവരും കാത്തുസൂക്ഷിക്കണം.

ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്‍റെ മാതൃക. ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്ലിം ആണെന്ന് മറക്കരുത്. സമുദായത്തെ മറന്ന് രാഷ്ട്രീയത്തില്‍ പ്രവർത്തിക്കരുതെന്നും നൂർബിന റഷീദ് പറഞ്ഞു.

ABOUT THE AUTHOR

...view details