കോഴിക്കോട്:കഴിഞ്ഞ രണ്ടു മാസത്തിലധികമായി അടിവാരത്ത് പൊലീസ് തടഞ്ഞിട്ടിരുന്ന രണ്ടു ലോറികൾ വാർത്തയിൽ ഇടം നേടിയിരുന്നു. കർണാടകയിലെ നഞ്ചൻകോട്ട് ബിസ്ക്കറ്റ് ഫാക്‌ടറിയിലേക്കുള്ള പടുകൂറ്റൻ മെഷീനുമായി പാലക്കാട്-കോഴിക്കോട് വഴി വയനാട്ടിലേക്ക് പോകുന്ന വഴിയാണ് കോഴിക്കോട് ജില്ല അതിർത്തിയായ അടിവാരത്ത് ചുരം സംരക്ഷണ സമിതിയും കലക്‌ടറും ലോറിക്ക് ചുരത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചത്. ലോറിയെക്കാൾ വീതി കൂടിയ യന്ത്രം കയറ്റി പോകുന്നതിനാൽ രണ്ട് ലോറികളും ചുരത്തിലൂടെ സഞ്ചരിക്കുമ്പോൾ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും ചുരത്തിലൂടെ ഗതാഗതം പൂർണമായി തടസപ്പെടും എന്ന കാരണത്താലുമാണ് ലോറികൾക്ക് യാത്ര നിഷേധിച്ചിരുന്നത്.
താമരശ്ശേരിയില്‍ ട്രക്കുകള്‍ ഇന്ന് ചുരം കയറും; രാത്രി എട്ട് മുതല്‍ ഗതാഗത നിയന്ത്രണം - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത
കർണാടകയിലെ നഞ്ചൻകോട്ട് ബിസ്ക്കറ്റ് ഫാക്‌ടറിയിലേക്കുള്ള പടുകൂറ്റൻ മെഷീനുമായി പാലക്കാട്-കോഴിക്കോട് വഴി വയനാട്ടിലേക്ക് പോകുന്ന വഴിയാണ് കോഴിക്കോട് ജില്ല അതിർത്തിയായ അടിവാരത്ത് ചുരം സംരക്ഷണ സമിതിയും കലക്‌ടറും ലോറിക്ക് ചുരത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചത്.
എന്നാൽ, സമൂഹത്തിന്‍റെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നതോടെ ഇന്ന് രാത്രി 11 മണിയ്‌ക്ക് ശേഷം രണ്ട് ലോറികൾക്കും ചുരം കയറാനുള്ള അനുമതി നൽകി. ദീർഘനാൾ നിർത്തിയിട്ടതിനാൽ ലോറികൾക്ക് വന്ന അറ്റകുറ്റപ്പണികൾ എല്ലാം തീർത്ത് യാത്ര തുടരാനായി രണ്ടു ലോറികളും സജ്ജമായിട്ടുണ്ട്. ഇരു ലോറികളും ചുരത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങിയാൽ ചുരത്തിലൂടെ മറ്റു വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ലോറികൾ ലക്കിടി പിന്നിട്ടാൽ മാത്രമേ ചുരത്തിലേക്ക് വാഹനങ്ങളെ കടത്തിവിടു. ഫയർഫോഴ്‌സ്, ആംബുലൻസ്, പൊലീസ് എന്നിവരുടെ അകമ്പടിയോടെ രാജകീയമായി ഈ ഭീമൻ യന്ത്രങ്ങളുമായി താമരശ്ശേരി ചുരത്തിലൂടെ ഈ ലോറികൾ യാത്രയാവും. ഒരു ദിവസം പരമാവധി 10 കിലോമീറ്റർ മാത്രമേ ഈ ലോറികൾക്ക് സഞ്ചരിക്കാൻ അനുമതി നൽകിയിട്ടുള്ളൂ. താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ കഠിനമായ 9 ഹെയർപിൻ വളവുകള്‍ ഉണ്ട്.