കേരളം

kerala

ETV Bharat / state

ഇരുവഞ്ഞിപ്പുഴയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി - Rescuerd trapped persons in Iruvannipuzha

വനത്തിനുള്ളിലേക്ക് പോയാണ് ഫയർഫോഴ്‌സ് ഇവരെ രക്ഷപ്പെടുത്തിയത്

ഇരുവഞ്ഞിപ്പുഴയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

By

Published : Sep 15, 2019, 7:57 PM IST

Updated : Sep 15, 2019, 8:57 PM IST

കോഴിക്കോട്: ഇരുവഞ്ഞി പുഴയിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി. മുക്കം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്. മുക്കം നീലേശ്വരം സ്വദേശി ആദിൽ (20), കൊടിയത്തൂർ സ്വദേശി റാസിം (20), തിരുവമ്പാടി സ്വദേശി ബിൻസിൻ (20) എന്നിവരാണ് മലവെള്ളപ്പാച്ചിലിൽ പുഴയിൽ കുടുങ്ങിയത്.

ഇരുവഞ്ഞിപ്പുഴയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

പുഴയിൽ കുളിക്കാനിറങ്ങിയ ഇവർ ഉച്ചക്ക് മൂന്നരയോടെ മലവെള്ളപ്പാച്ചിലിൽ പുഴയുടെ മധ്യഭാഗത്ത് കുടുങ്ങുകയായിരുന്നു. പുഴയിൽ കുളിക്കുന്നതിനിടെ ശക്തമായ മഴ പെയ്യുകയും ഉയർന്ന ഒരു പാറയിൽ അഭയം തേടുകയുമായിരുന്നു. മുക്കം ഫയർഫോഴ്‌സും സന്നദ്ധ സംഘടനകളും എത്തിയെങ്കിലും ഇവരുടെ അടുത്തേക്ക് എത്തിപ്പെടാൻ സാധിച്ചിട്ടില്ല. ഇതോടെ ഇവരോട് പുഴയുടെ മറുകരയിൽ വനത്തിലേക്ക് നീങ്ങാൻ ആവശ്യപ്പെടുകയായിരുന്നു . വനത്തിനുള്ളിലേക്ക് പോയാണ് ഫയർഫോഴ്‌സ് ഇവരെ രക്ഷപ്പെടുത്തിയത്.

Last Updated : Sep 15, 2019, 8:57 PM IST

ABOUT THE AUTHOR

...view details