കേരളം

kerala

ETV Bharat / state

കോഴിക്കോട്ട് റിപ്പബ്ളിക്കൻ പാർട്ടിയുടെ പിന്തുണ സ്വതന്ത്രന് : കേരളത്തിലെ എൻഡിഎയില്‍ വിള്ളല്‍ - കോഴിക്കോട്ട് സ്വതന്ത്യ സ്ഥാനാർഥിക്ക് പിന്തുണ നല്‍കി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ

കേരളത്തിലെ മറ്റ് 19 മണ്ഡലങ്ങളിലും തങ്ങൾ എൻഡിഎയെ പിന്തുണക്കുമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവലെ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോഴിക്കോട്ട് സ്വതന്ത്യ സ്ഥാനാർഥിക്ക് പിന്തുണ നല്‍കി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ

By

Published : Apr 19, 2019, 6:57 PM IST

Updated : Apr 19, 2019, 8:56 PM IST

കോഴിക്കോട്: എൻഡിഎയുടെ ഘടക കക്ഷി പാർട്ടി ആയ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കും. കോഴിക്കോട് മണ്ഡലത്തിൽ സ്വതന്ത്രയായി മത്സരിക്കുന്ന നുസ്രത്ത് ജഹാനെയാണ് റിപ്പബ്ലിക്കാൻ പാർട്ടി ഓഫ് ഇന്ത്യ ഇത്തവണ പിന്തുണക്കുന്നതെന്ന് പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്‍റും മോദി സർക്കാരില്‍ സാമൂഹ്യ നീതി മന്ത്രിയുമായ രാംദാസ് അത്തെവാല അറിയിച്ചു. കേരളത്തിൽ റിപ്പബ്ലിക്കൻ പാർട്ടി നാല് സ്ഥാനാർഥികളെ നിർത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ കേളത്തിലെ ബിജെപി നേതാക്കളുമായി ധാരണയിൽ എത്താൻ സാധിക്കാത്തതിനാലാണ് കോഴിക്കോട് സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട് റിപ്പബ്ളിക്കൻ പാർട്ടിയുടെ പിന്തുണ സ്വതന്ത്രന്
Last Updated : Apr 19, 2019, 8:56 PM IST

ABOUT THE AUTHOR

...view details