നഗരത്തിലെ പ്രധാന ശ്മശാനമായ മാവൂർ റോഡ് ശ്മശാനം നവീകരിക്കാനുള്ള പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യത്തെ തുടർന്നാണ് ശ്മശാനം നവീകരിക്കാനുളള പദ്ധതി കോർപ്പറേഷൻ തയ്യാറാക്കുന്നത്.
പരമ്പരാഗത ചൂളകൾ മൂന്നെണ്ണം മാത്രമാണ് ഒരേസമയം മാവൂർ റോഡ് ശ്മശാനത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയുക. അതിൽതന്നെ മഴക്കാലമായാൽ മൃതദേഹം ദഹിപ്പിക്കാൻ ചില്ലറ പ്രയാസം ഒന്നുമല്ല തൊഴിലാളികൾക്ക് നേരിടേണ്ടിവരുന്നത്. മഴ പെയ്യുന്നതോടെ ചൂളയിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്നത് പതിവുകാഴ്ചയാണ്. മാത്രവുമല്ല മൃതദേഹവുമായി എത്തുന്നവർക്ക് മരണാനന്തര ക്രിയ ചെയ്യാൻ വേണ്ട സൗകര്യവും ഇവിടെയില്ല. ശ്മശാനം സ്വീകരിക്കുന്നതോടെ ഇത്തരം പ്രയാസങ്ങൾ മാറുമെന്നാണ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കുന്നത്.