കോഴിക്കോട്: ബെംഗളൂരുവില്‍ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ മകന്‍ ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നാരോപിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്.
ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമെന്ന് ആരോപണം - മയക്ക് മരുന്ന് മാഫിയ
മയക്ക് മരുന്ന് മാഫിയക്ക് വേണ്ടി പണം മുടക്കിയത് ബിനീഷാണെന്നും മയക്ക് മരുന്ന് കച്ചവട കേന്ദ്രമായി പ്രവര്‍ത്തിച്ച ഹോട്ടലില്‍ ബിനീഷ് കോടിയേരി നിത്യ സന്ദര്‍ശകനായിരുന്നുവെന്നും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്.
മയക്ക് മരുന്ന് മാഫിയക്ക് വേണ്ടി പണം മുടക്കിയത് ബിനീഷാണെന്നും മയക്ക് മരുന്ന് കച്ചവട കേന്ദ്രമായി പ്രവര്‍ത്തിച്ച ഹോട്ടലില്‍ ബിനീഷ് കോടിയേരി നിത്യ സന്ദര്‍ശകനായിരുന്നുവെന്നും പി.കെ ഫിറോസ് ആരോപിച്ചു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ഹോട്ടല്‍ തുടങ്ങുന്നതിന് ബിനീഷ് പണം നല്‍കിയതായി അനൂപ് മുഹമ്മദ് ആന്‍റി നര്‍കോട്ടിക്ക് വിഭാഗത്തിന് മൊഴി നല്‍കിയതായും ഫിറോസ് പറഞ്ഞു. കേരളത്തിലെ ചില സിനിമ താരങ്ങള്‍ക്കും മയക്ക് മരുന്ന് സംഘവുമായി ബന്ധമുണ്ട്. സ്വപ്‌ന ബെംഗളൂരുവില്‍ പിടിയിലായ ജൂലായ് പത്തിന് അനൂപിന്‍റെ ഫോണിലേക്ക് ബിനീഷ് വിളിച്ചിരുന്നെന്നും ഫിറോസ് ആരോപിച്ചു.