കേരളം

kerala

ETV Bharat / state

ജോളിക്ക് എൻ.ഐ.ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് രജിസ്ട്രാർ - NIT kozhikode

ജോളിയുടെ കൈവശം എൻ.ഐ.ടിയുടെ വ്യാജ തിരിച്ചറിയൽ കാർഡുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ പങ്കജാക്ഷന്‍

ജോളിക്ക് എൻ.ഐ.ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് രജിസ്ട്രാർ

By

Published : Oct 9, 2019, 11:56 PM IST

കോഴിക്കോട്:കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിന് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) യുമായി ഒരു ബന്ധവുമില്ലെന്ന് രജിസ്ട്രാർ റിട്ട. ലഫ്റ്റനന്‍റ് കേണൽ കെ. പങ്കജാക്ഷൻ പറഞ്ഞു. 2000 മുതലുള്ള രേഖകൾ പരിശോധിച്ചിരുന്നു. ജോളി താല്‍കാലിക ജീവനക്കാരിയായി പോലും എൻ.ഐ.ടിയിൽ പ്രവർത്തിച്ചിട്ടില്ലെന്നാണ് പരിശോധനയിൽ നിന്നും വ്യക്തമായത്. അതേസമയം ജോളിയുടെ കൈവശം എൻ.ഐ.ടിയുടെ വ്യാജ തിരിച്ചറിയൽ കാർഡുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പങ്കജാക്ഷൻ വ്യക്തമാക്കി.

ABOUT THE AUTHOR

...view details