കോഴിക്കോട്: പാനൂർ കൊലക്കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പറമ്പിൽ വ്യാപക പരിശോധന. നാദാപുരം ഡിവൈഎസ്‌പി പിഎ ശിവദാസിന്‍റെ നേതൃത്വത്തിൽ പൊലീസും, വടകര റൂറൽ എസ്പിയുടെ കീഴിലുള്ള സൈബർ സെൽ വിദഗ്ദരുമാണ് പരിശോധന നടത്തുന്നത്. ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിന് ശേഷം കേസിലെ പ്രതികൾ രതീഷിനൊപ്പം ഈ പറമ്പിലും, പരിസരങ്ങളിലും ഒളിവിൽ കഴിഞ്ഞതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. രതീഷിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ദുരൂഹത കണ്ടെത്തിയതോടെ റൂറൽ എസ്പിയും സംഘവും ഇന്നലെ അർധരാത്രിയിൽ മരണം നടന്ന അരൂണ്ട കൂളിപ്പാറയിലെ പറമ്പിൽ പരിശോധന നടത്തിയിരുന്നു.
കൂടുതല്‍ വായനയ്ക്ക്;മൻസൂർ കൊലപാതകം: രണ്ടാം പ്രതി തൂങ്ങി മരിച്ച നിലയില്‍