കേരളം

kerala

ETV Bharat / state

രതീഷിന്‍റെ മരണം : ഫൊറൻസിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി - പാനൂർ കൊലക്കേസ്

പോസ്റ്റ്‌ മോർട്ടത്തില്‍, രതീഷിന് ആന്തരിക ക്ഷതമേറ്റെന്ന് കണ്ടെത്തിയിനെ തുടര്‍ന്നാണ് പരിശോധന.

ratheesh suicide case, forensic team visited the site  ratheesh suicide case  forensic team  ഫോറൻസിക് വിദ്ഗദർ  രതീഷിന്‍റെ ആത്മഹത്യ  ഫോറൻസിക് വിദ്ഗദർ പറമ്പിലെത്തി പരിശോധന നടത്തി  പാനൂർ കൊലക്കേസ്
രതീഷിന്‍റെ ആത്മഹത്യ; ഫോറൻസിക് വിദ്ഗദർ പറമ്പിലെത്തി പരിശോധന നടത്തി

By

Published : Apr 11, 2021, 4:33 PM IST

കോഴിക്കോട്: പാനൂർ കൊലക്കേസ് പ്രതി കൂലോത്ത് രതീഷിന്‍റെ മരണത്തിൽ ദുരൂഹത കണ്ടെത്തിയതോടെ മൃതദേഹം പോസ്റ്റ്‌ മോർട്ടം നടത്തിയ ഡോക്ടർ സംഭവ സ്ഥലത്ത് പരിശോധന നടത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ പ്രിയതയുടെ നേതൃത്വത്തിലുള്ള ഫൊറന്‍സിക് സംഘമാണ് രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ചെക്യാട് അരൂണ്ട കൂളിപ്പാറയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പരിശോധന നടത്തിയത്.

മൃതദേഹം തൂങ്ങിയ നിലയിൽ കാണപ്പെട്ട കശുമാവിലും, രതീഷിന്‍റെ മാസ്ക്കും, പൊട്ടിയ ചെരിപ്പും കണ്ടെത്തിയ മാവിൻ ചുവട്ടിലും സംഘം പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആന്തരിക ക്ഷതം കണ്ടെത്തിയിരുന്നു. യുവാവിന്‍റെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് റൂറൽ എസ്പി പറഞ്ഞു.

കൂടുതല്‍ വായനയ്ക്ക്:രതീഷിന്‍റെ ആത്മഹത്യ; മൃതദേഹം കണ്ടെത്തിയ പറമ്പിൽ വ്യാപക പരിശോധന

ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി രതീഷ് കൂലോത്തിനെ (36) കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മന്‍സൂറിന്‍റെ അയല്‍വാസി കൂടിയാണ് രതീഷ് കൂലോത്ത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ രണ്ടാം പ്രതിയാണ് ഇയാള്‍.

മൃതദേഹം കണ്ടെത്തിയ പറമ്പില്‍ ഫൊറന്‍സിക് പരിശോധന

ABOUT THE AUTHOR

...view details