കോഴിക്കോട്: താമരശേരിയില്‍ കോളജ് വിദ്യാര്‍ഥിനിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചതിന് ശേഷം വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. ലഹരി മാഫിയ സംഘത്തിലെ കണ്ണിയാണ് പ്രതിയെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. താമരശേരിയിലെ സ്വകാര്യ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് പീഡനത്തിന് ഇരയായത്.
താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ വ്യാഴാഴ്‌ച ഉച്ചയ്‌ക്കാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ചൊവ്വാഴ്‌ച കോളജ് ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ലഹരി മരുന്ന് നല്‍കിയ പ്രതി വിവിധയിടങ്ങളിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.