കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് സിപിഎമ്മും മുഖ്യമന്ത്രിയും അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല. വിവാദത്തിന് കാരണക്കാരൻ പിണറായി വിജയനാണ്.
വിവാദം തുടരേണ്ടതില്ലെന്നും കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് വിവരങ്ങള്‍ അറിയിക്കാൻ വേണ്ടിയുള്ള വാര്‍ത്ത സമ്മേളനത്തില്‍ സുധാകരനെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളെ ചെന്നിത്തല നേരത്തെയും വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ പിണറായി വിജയൻ പത്രസമ്മേളനങ്ങള്‍ ദുരപയോഗം ചെയ്യുന്നുവെന്നായിരുന്നു ചെന്നിത്തല ആരോപിച്ചത്.