കോഴിക്കോട് : മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ വീണ്ടും കലക്ടറാക്കിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല. ആലപ്പുഴക്കാർക്ക് ഇത് അംഗീകരിക്കാനാവില്ല.
ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളി : രമേശ് ചെന്നിത്തല - വെങ്കിട്ടരാമനെ കലക്ടറാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളി
ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം ആലപ്പുഴയിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല
ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളി: ചെന്നിത്തല
Also Reach: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കലക്‌ടർ, ജെറോമിക് ജോര്‍ജ് തിരുവനന്തപുരത്തേക്ക്
മാധ്യമപ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെ കലക്ടറായി നിയമിച്ചത് ശരിയല്ലെന്നും, നടപടി സർക്കാർ പുനപ്പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് ഐക്യത്തോടെ നീങ്ങുമെന്നും ചിന്തൻ ശിബിറിന് ശേഷം യുഡിഎഫ് കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.