കോഴിക്കോട്:സംസ്ഥാന സർക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും സ്വേച്ഛാധിപത്യ നിലപാടാണ് രമയ്ക്ക് എതിരായ പ്രതികരണം എന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ എന്ന കെ.കെ രമയുടെ പ്രസ്‌താവന വസ്‌തുതയാണെന്നും രമേശ് ചെന്നിത്തല. മുഖ്യമന്ത്രി എങ്കിലും എം.എം മണിയുടെ വാക്കുകൾ തള്ളിക്കളയും എന്ന് കരുതി, അത് ഉണ്ടായില്ല.
എം.എം മണിയുടെ വിധവ പരാമര്‍ശത്തിനെതിരെ രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല
മുഖ്യമന്ത്രി എം.എം മണിയുടെ വാക്കുകൾ തള്ളിക്കളയും എന്ന് കരുതി, പക്ഷേ അതുണ്ടായില്ലെന്നും ചെന്നിത്തല
ടി.പിയെ കൊന്നിട്ടും തീരാത്ത സിപിഎമ്മിന്‍റെ പക; എം.എം മണിയുടെ വിധവ പരാമര്‍ശത്തിനെതിരെ രമേശ് ചെന്നിത്തല
ടി.പി ചന്ദ്രശേഖരനെ കൊന്നിട്ടും അവർക്ക് പക തീരുന്നില്ല. ടി.പി കേസിൽ ഉമ്മൻചാണ്ടി സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം നടത്താൻ ശുപാർശ ചെയ്‌തിരുന്നു, എന്നാല്‍ സിപിഎമ്മും ബിജെപിയും സി.ബി.ഐ അന്വേഷണം അട്ടിമറിച്ചു എന്നും രമേശ് ചെന്നിത്തല കോഴിക്കോട്ട് വ്യക്തമാക്കി.