കേരളം

kerala

ETV Bharat / state

രാമനാട്ടുകര സ്വർണ കവർച്ച; ഒരാൾ അറസ്റ്റിൽ - അർജ്ജുൻ ആയങ്കി

ഒളിവിലുള്ള സൂഫിയാനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്

ramanattukara gold smuggling case  ramanattukara accident  karipur gold smuggling  arjun ayanki  soophiyaan  gold peddler  രാമനാട്ടുകര അപകടം  രാമനാട്ടുകര സ്വർണ്ണ കവർച്ച  കരിപ്പൂർ സ്വർണക്കടത്ത്  ചെർപ്പുളശ്ശേരി സംഘം  കൊടുവള്ളി സംഘം  കൊടുവള്ളി സ്വദേശി ഫിജാസ്  അർജ്ജുൻ ആയങ്കി  സൂഫിയാൻ
രാമനാട്ടുകര സ്വർണ കവർച്ച; ഒരാൾ അറസ്റ്റിൽ

By

Published : Jun 26, 2021, 11:10 AM IST

കോഴിക്കോട്: രാമനാട്ടുകര സ്വർണ കവർച്ച ആസൂത്രണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കൊടുവള്ളി സ്വദേശി ഫിജാസിനെയാണ് ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത്. ചെർപ്പുളശ്ശേരി സംഘത്തെ കൊടുവള്ളി സംഘവുമായി കൂട്ടിയോജിപ്പിച്ചതിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. തട്ടിപ്പ് കേസിലെ മുഖ്യ ആസൂത്രകൻ സൂഫിയാൻ്റെ സഹോദരനാണ് ഫിജാസ്.

ഒളിവിലുള്ള സൂഫിയാനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. നിരവധി സ്വർണകടത്ത് കേസിൽ സൂഫിയാൻ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.

Also Read: കള്ളക്കടത്തുകാർക്ക് ലൈക്ക് അടിക്കുന്നവര്‍ തിരുത്തണമെന്ന് ഡിവൈഎഫ്ഐ

അതേസമയം, കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നവരും സ്‌നേഹാശംസ അര്‍പ്പിക്കുന്നവരും തിരുത്തണമെന്ന നിർദേശവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. ഫാന്‍സ് ക്ലബ്ബുകള്‍ സ്വയം പിരിഞ്ഞുപോകണമെന്നും ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. ഷാജര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ നിര്‍ദേശിച്ചു. ഇതിനിടെ, ഇന്ന് ചേരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ ക്വട്ടേഷന്‍ വിവാദം ചര്‍ച്ചയായേക്കുമെന്നാണ് വിവരം.

ABOUT THE AUTHOR

...view details