കോഴിക്കോട്:വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്‌ച സംസ്ഥാനത്തെ പള്ളികളില്‍ ഭക്തി സാന്ദ്രമായി. നൂറുകണക്കിന് ആളുകളാണ് കൂട്ട പ്രാർത്ഥനക്കായി പള്ളികളിൽ എത്തിയത്. മനസും ശരീരവും ഒരുപോലെ സൃഷ്ടാവിന് വഴിപ്പെട്ടാണ് റമദാൻ മാസത്തെ വിശ്വാസികൾ ഉൾകൊള്ളുന്നത്.
video: വ്രത വിശുദ്ധിയുടെ ദിന രാത്രങ്ങൾ.. റമദാനിലെ അവസാനത്തെ വെള്ളിയാഴ്‌ച ഭക്തിസാന്ദ്രം - the last Friday in ramadan
നിരവധി ആളുകളാണ് സംസ്ഥാനത്തെ പള്ളികളില്‍ കൂട്ട പ്രാര്‍ത്ഥനയ്‌ക്ക് എത്തിയത്. റമദാനിലെ ശ്രേഷ്‌ഠമായ 27-ാം രാവും വെള്ളിയാഴ്‌ചയും ഒരുമിച്ചെത്തിയതും ഈ റമദാനിലെ പ്രത്യേകതയായിരുന്നു.
പ്രാര്‍ത്ഥന മുഖരിതമായി റമദാനിലെ അവസാനത്തെ വെള്ളിയാഴ്‌ച
ആത്മീയ വഴിപ്പെടലിലൂടെ പാപ മോചനം തേടുകയാണ് വിശ്വാസികൾ. കഴിഞ്ഞ റമദാന്‍ കാലത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം പള്ളികളില്‍ കൂട്ട പ്രാര്‍ത്ഥന നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം അതിന് കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് വിശ്വാസികള്‍. റമദാനിലെ ശ്രേഷ്‌ഠമായ 27-ാം രാവും വെള്ളിയാഴ്‌ചയും ഒരുമിച്ചെത്തിയതും ഈ റമദാനിലെ പ്രത്യേകതയായിരുന്നു.