കോഴിക്കോട് കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ നാളെ റമദാൻ ഒന്ന്. സൗദിയിലും നാളെയാണ് നോമ്പ് ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുവേണം വിശ്വാസികൾ പള്ളികളില്‍ എത്തേണ്ടതെന്ന് കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങൾ അറിയിച്ചു.
കേരളത്തിൽ നാളെ റമദാൻ ഒന്ന് - Ramadan Fasting
പകല്‍ സമയം മുഴുവൻ അന്നപാനിയങ്ങള്‍ ഉപേക്ഷിക്കുന്ന വിശ്വാസി തന്‍റെ വാക്കും പ്രവൃത്തിയും മനസും മോശമായ പ്രവൃത്തികളില്‍ നിന്നും മാറ്റി നിര്‍ത്തുമ്പോള്‍ മാത്രമേ റമദാൻ വ്രതം പൂര്‍ണമാവുകയുള്ളൂ
![കേരളത്തിൽ നാളെ റമദാൻ ഒന്ന് കേരളത്തിൽ നാളെ റമദാൻ ഒന്ന് നാളെ റമദാൻ ഒന്ന് Ramadan Fasting Ramadan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11379010-thumbnail-3x2-aa.jpg)
റമദാൻ
ഇനിയുള്ള ഒരു മാസക്കാലം മുസ്ലിം വിശ്വാസികള്‍ക്ക് ആത്മസംസ്കരണത്തിന്‍റെ നാളുകളാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പുണ്യമേറിയ റമദാൻ മാസത്തെ വരവേൽക്കാൻ സൗദിയിലും എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.കൊവിഡ് പ്രോട്ടോകോൾ പാലിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാണ് ഹറം പള്ളികളിൽ പ്രാർഥനയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തുന്നത്.
Last Updated : Apr 13, 2021, 7:34 AM IST