സ്വാതന്ത്ര്യ സമര സേനാനി സി. രൈരു നായർ അന്തരിച്ചു - സ്വാതന്ത്ര്യ സമര സേനാനി
കോഴിക്കോട്ടെ സഹകരണ ആശുത്രിയിലായിരുന്നു അന്ത്യം

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനി സി. രൈരു നായർ (98) അന്തരിച്ചു. കോഴിക്കോട്ടെ സഹകരണ ആശുത്രിയിലായിരുന്നു അന്ത്യം. 1922 ഫെബ്രുവരി 10ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച രൈരു നായർ വിദ്യാഭ്യാസ കാലത്തു തന്നെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ പങ്കെടുത്തിരുന്നു. പതിനഞ്ചാം വയസിൽ വാര്‍ധയിലെ ആശ്രമത്തിലെത്തി. ഗാന്ധിജിയും നെഹ്റുവും സുഭാഷ് ചന്ദ്ര ബോസും ഉൾപ്പെടെയുള്ള ദേശീയ സ്വാതന്ത്ര്യ സമര നേതാക്കളുമായി സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ പങ്കെടുത്തു. കോഴിക്കോട് മലബാർ ഫാർമസി നടത്തവേ കമ്യൂണിസ്‌റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. എ.കെ.ജി.യും ഇ.എം.എസും മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ള നേതാക്കളുമായി സൗഹൃദം സൂക്ഷിച്ചിരുന്നു. ഭാര്യ: നാരായണിക്കുട്ടി. മക്കൾ: പ്രദീപ് , പ്രവീണ, പ്രസന്ന പ്രീത തനൂജ. ശവസംസ്കാരം ശനിയാഴ്‌ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.