കോഴിക്കോട്:ഇടിമിന്നലിനൊപ്പം പെയ്‌ത മഴയും വീശിയടിച്ച കനത്ത കാറ്റും പരക്കെ നാശം വിതച്ചു. പലയിടത്തും മരങ്ങള്‍ കടപുഴകി. വടകര നഗരത്തിലും സമീപ പ്രദേശങ്ങളിലും ബുധനാഴ്‌ച സന്ധ്യ പിന്നിട്ടതോടെയാണ് മഴ പെയ്‌തത്. ഇടിമിന്നലിനു പിന്നാലെ മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു. കനത്ത ചൂടിന് മഴ ആശ്വാസമേകിയെങ്കിലും ശക്തമായ കാറ്റ് നാശം വിതച്ചു.
കാറ്റും മഴയും മിന്നലും പരക്കെ നാശം വിതച്ച് നാദാപുരത്തും പ്രദേശങ്ങളിലും വേനൽ മഴ - കോഴിക്കോട് വേനൽ മഴ
തകരാറിലായ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനും ഗതാഗതം പൂർവ സ്ഥിതിയിലാക്കാനും ശ്രമം നടന്നുവരികയാണ്
മരങ്ങള്‍ വീണ് വൈദ്യുതി വിതരണം താറുമാറായി. മുട്ടുങ്ങല്‍ സെക്ഷനു കീഴില്‍ വ്യാപക നാശമാണ് ഉണ്ടായിരിക്കുന്നത്. ആഞ്ഞുവീശിയ കാറ്റിൽ മരങ്ങള്‍ നിലംപൊത്തി വൈദ്യുതി വിതരണം തടസപ്പെട്ടതിനു പുറമെ ഗതാഗതത്തെയും ഇത് ബാധിച്ചു. വാഹനങ്ങള്‍ക്ക് മീതേയും മരങ്ങള്‍ വീണെങ്കിലും ആളപായം ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
കുറ്റ്യാടിക്കടുത്ത് നരിക്കൂട്ടുംചാലില്‍ മിന്നലേറ്റ് തെങ്ങിന് തീപിടിച്ചു. തിരുവള്ളൂരില്‍ മഴയോടൊപ്പം ആലിപ്പഴം വീണതും വേറിട്ട കാഴ്‌ചയായി. പലയിടത്തും തകരാറിലായ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനും ഗതാഗതം പൂർവ സ്ഥിതിയിലാക്കാനും ശ്രമം നടന്നുവരികയാണ്.