കോഴിക്കോട്:ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് ട്രെയിനിൽ നിന്നും ആഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ ട്രെയിൻ യാത്രക്കാരുടെയും തൊഴിലാളികളുടെയും മൊഴിയെടുക്കാനൊരുങ്ങി റെയിൽവെ പൊലീസ്. യാത്രക്കാരുടെയും തൊഴിലാളികളുടെയും ലിസ്റ്റ് പരിശോധിച്ച ശേഷം അവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് റെയിൽവെ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ട്രെയിനുകളും റെയിൽവെ സ്റ്റേഷന് സമീപമുള്ള ലോഡ്‌ജുകളും ട്രെയിനിൽ മോഷണം നടത്താറുള്ളവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. സമാന കുറ്റകൃത്യങ്ങളിൽ മുമ്പ് പിടിയിലായവരെയും നിരീക്ഷിക്കുന്നുണ്ട്.
ട്രെയിനിലെ കവർച്ച; യാത്രക്കാരുടെയും ജോലിക്കാരുടെയും മൊഴിയെടുക്കും - ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് ട്രെയിന്‍
നേരത്തെ ട്രെയിനുകളും റെയിൽവെ സ്റ്റേഷന് സമീപമുള്ള ലോഡ്‌ജുകളും ട്രെയിനിൽ മോഷണം നടത്താറുള്ളവരെയും കേന്ദ്രീകരിച്ച് റെയിൽവെ പൊലീസ് അന്വേഷണം നടത്തിയിരുന്നു
ട്രെയിനിലെ കവർച്ച: യാത്രക്കാരുടെയും ജോലിക്കാരുടെയും മൊഴി എടുക്കും
കഴിഞ്ഞ ശനിയാഴ്‌ച പുലർച്ചയോടെയായിരുന്നു ചെന്നൈ അയനപുരം സ്വദേശി മാരന്‍റെ ഭാര്യ പൊന്നി മാരന്‍റെ പത്ത് ലക്ഷം രൂപ വില വരുന്ന സ്വർണവും രത്നവുമടക്കമുള്ള ആഭരണങ്ങളും 22,000 രൂപയും ട്രെയിനിൽ നിന്നും മോഷണം പോയത്.