കോഴിക്കോട്: കഴിഞ്ഞ എട്ടിന് ട്രെയിനിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായി കുപ്രസിദ്ധ മോഷ്ടാവ് ലാലാ കബീറിനെ അറസ്റ്റ് ചെയ്‌തു. കോഴിക്കോട് റെയിൽവേ സിഐ എൽ. സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോയമ്പത്തൂർ ജയിലിൽ എത്തി കബീറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ട്രെയിനിലെ കവർച്ച; കുപ്രസിദ്ധ മോഷ്‌ടാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി - railway
കോഴിക്കോട് റെയിൽവേ സിഐ എൽ. സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോയമ്പത്തൂർ ജയിലിൽ എത്തി ലാലാ കബീറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്

കവർച്ച
2016 ഒക്ടോബറിൽ വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസിൽ കവർച്ച നത്തിയ കേസിലാണ് ലാലാ കബീർ ജയിലിൽ ആയിരുന്നത്. എങ്കിലും ഇയാളുടെ കൂട്ടാളികൾ പുറത്തുള്ളതിനാൽ കഴിഞ്ഞ എട്ടാം തിയതി നടന്ന കവർച്ചയിൽ ലാലാ കബീറിന് പങ്കുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് സിഐ എൽ. സുരേഷ് പറഞ്ഞു. കോടതിയുടെ അനുമതിയോടെ ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.