കോഴിക്കോട്: രാഹുല്‍ ഗാന്ധി നാളെ പുറമേരിയിലെത്തും. നാദാപുരം മണ്ഡലം സ്ഥാനാര്‍ഥി അഡ്വ കെ പ്രവീണ്‍ കുമാര്‍, കുറ്റ്യാടി മണ്ഡലം സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുളള, യുഡിഎഫ് പിന്തുണ നല്‍കുന്ന വടകര മണ്ഡലം ആര്‍എംപിഐ സ്ഥാനാര്‍ഥി കെ കെ രമ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് രാഹുല്‍ ഗാന്ധി പുറമേരിയിലെത്തുന്നത്.
നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി സംസാരിക്കും. പരിപാടിയില്‍ വടകര താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തില്‍ പരം പേര്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. എണ്ണായിരം പേര്‍ക്ക് ഇരിക്കാവുന്ന സദസ്സും സംഘാടകർ ഒരുക്കിയിട്ടുണ്ട്.