കേരളം

kerala

ETV Bharat / state

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ്; വകുപ്പ് മേധാവികളുടെ യോഗം വിളിച്ച് പ്രിൻസിപ്പൽ - കോഴിക്കോട് മെഡിക്കൽ കോളജ് റാഗിങ്

സീനിയർ വിദ്യാർഥികൾ ക്രൂരമായ രീതിയിൽ മാനസികമായി പീഡിപ്പിച്ചെന്നാണ് ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളുടെ പരാതി.

ragging complaint at Kozhikode Medical College  Kozhikode Medical College ragging case  കോഴിക്കോട് മെഡിക്കൽ കോളജ് റാഗിങ്  സീനിയർ വിദ്യാർഥികളുടെ റാഗിങ്
കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ് പരാതി

By

Published : Mar 19, 2022, 12:46 PM IST

കോഴിക്കോട്: മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ് പരാതി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. ഈ മാസം 15നാണ് സംഭവം.

സീനിയർ വിദ്യാർഥികൾ ക്രൂരമായ രീതിയിൽ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ വകുപ്പ് മേധാവികളുടെയും ഹോസ്റ്റൽ വാർഡന്‍റെയും യോഗം വിളിച്ചു. ഇന്ന്(19/03/2022) വൈകിട്ട് മൂന്ന് മണിക്കാണ് യോഗം.

നേരത്തെയും കോഴിക്കോട് മെഡിക്കൽ കോളജിൽ സമാനമായ സംഭവമുണ്ടായിരുന്നു. റാഗിംഗിനെ തുടർന്ന് മെഡിക്കൽ പിജി വിദ്യാർഥി പഠനം അവസാനിപ്പിച്ചിരുന്നു. ഓര്‍ത്തോ വിഭാഗം പിജി ഒന്നാം വർഷ വിദ്യാർഥിയായിരുന്ന ജിതിൻ ജോയിക്കാണ് സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനെ തുടർന്ന് പഠനം അവസാനിപ്പിക്കേണ്ടി വന്നത്.

Also Read: 'കെ റെയിൽ വിരുദ്ധസമരം ശക്തമാക്കും'; സർവേ കല്ലുകൾ ഇനിയും പിഴുതെറിയുമെന്ന് വി.ഡി സതീശന്‍

ABOUT THE AUTHOR

...view details