കോഴിക്കോട്: സ്വർണക്കടത്ത് ക്യാരിയറാണ് താനെന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട അഷ്റഫിന്‍റെ മൊഴി. കൊയിലാണ്ടി എസ്ഐയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി അഷ്റഫിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
വടകര ഡിവൈഎസ്പി കെ കെ അബ്ദുൾ ഷെരീഫിൻ്റെ നേതൃത്വത്തിലാണ് തുടർന്നുള്ള ചോദ്യം ചെയ്യൽ നടക്കുക. ചൊവ്വാഴ്ച പുലർച്ചെ ഊരള്ളൂരിൽ നിന്ന് തട്ടിക്കൊണ്ട് പോയ അഷ്റഫിനെ ഇന്ന് (ജൂലൈ 14) പുലർച്ചെയോടെയാണ് കുന്ദമംഗലത്ത് കണ്ടെത്തിയത്. ചെത്ത് കടവ് പാലത്തിനടുത്ത് കണ്ടെത്തിയ അഷ്റഫിനെ നാട്ടുകാർ അറിയിച്ച പ്രകാരം കുന്ദമംഗലം പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.