കോഴിക്കോട്: സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവത്തെ തുടർന്ന് നാദാപുരം പുറമേരിയിൽ വ്യാപക റെയ്‌ഡ്. ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ഉഗ്രശേഷിയുള്ള ഒമ്പത് സ്റ്റീല്‍ ബോംബുകളായിരുന്നു വ്യാഴാഴ്‌ച രാത്രിയിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നത്.
സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പുറമേരിയിൽ വ്യാപക റെയ്‌ഡ് - സ്‌നിഫർ ഡോഗ് ടൈസൺ
ഉഗ്രശേഷിയുള്ള ഒമ്പത് സ്റ്റീല്‍ ബോംബുകളായിരുന്നു വ്യാഴാഴ്‌ച ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെത്തിയത്
നാദാപുരം സബ് ഡിവിഷണൽ എഎസ്‌പി അങ്കിത്ത് അശോകന്‍റെ നിർദേശത്തെ തുടർന്ന് നാദാപുരം അഡീഷണല്‍ എസ്ഐ പി.രാജീവന്‍റെ നേതൃത്വത്തിൽ പൊലീസും പയ്യോളിയിൽ നിന്നെത്തിയ സ്‌നിഫർ ഡോഗ് ടൈസൺ, ബോംബ് സ്ക്വാഡ് അംഗങ്ങൾ, എംഎസ്‌പി ബറ്റാലിയൻ സേനാംഗങ്ങൾ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.
സ്റ്റീൽ ബോംബുകൾ വൻപ്രഹരശേഷിയുള്ളതാണെന്ന് ബോംബ് സ്ക്വാഡ് അംഗങ്ങൾ പറഞ്ഞു. എഎസ്‌ഐ നാണു തറവട്ടത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചേലക്കാട് ക്വാറിയിൽ ബോംബുകൾ നിർവീര്യമാക്കിയത്. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.