കേരളം

kerala

ETV Bharat / state

യാത്രക്കാരൻ പരാതി നല്‍കി; റോഡ് നവീകരിക്കാൻ പിഡബ്ലിയുഡി - immediate action to be taken

ജൈക്ക കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടുന്നതിനായി പൊളിച്ച മാവൂർ-കോഴിക്കോട് റോഡ് പുനരുദ്ധാരണം ചെയ്യാതെ ശോചനീയാവസ്ഥയില്‍ തുടര്‍ന്നതിനാല്‍ യാത്രക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ ഇടപെടല്‍

റോഡിെൻറ ശോച്യാവസ്ഥയില്‍ അടിയന്തിര നടപടിക്കൊരുങ്ങി പൊതുമരാമത്ത് വകുപ്പ്

By

Published : Nov 11, 2019, 2:19 PM IST

Updated : Nov 11, 2019, 3:14 PM IST

കോഴിക്കോട് : മാവൂർ-കോഴിക്കോട് റോഡിന്‍റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് റോഡ് നവീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. ജൈക്ക കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടുന്നതിനായി പൊളിച്ച റോഡ് പുനരുദ്ധാരണം ചെയ്യാതെ ശോചനീയാവസ്ഥയില്‍ തുടര്‍ന്നതിനാല്‍ യാത്രക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ ഇടപെടല്‍. പൈപ്പ് ഇടുന്നതിനായി വിട്ടുകൊടുത്ത റോഡ് പുനരുദ്ധാരണം നടത്തുമെന്ന് പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

യാത്രക്കാരൻ പരാതി നല്‍കി; റോഡ് നവീകരിക്കാൻ പിഡബ്ലിയുഡി

ജൈക്ക കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടുന്നതിനായി പെരുവയൽ മുതൽ കുറ്റിക്കാട്ടൂർ വരെ റോഡ് പൊളിച്ചിരുന്നു. മഴ മൂലം റോഡ് തകര്‍ന്ന അവസ്ഥയിലായതിനെ തുടര്‍ന്ന് ഗതാഗതം ദുരിതത്തിലായിരുന്നു. കുടിവെള്ള പദ്ധതി പൂർത്തിയാകുന്നതുവരെ റോഡിൽ താൽക്കാലിക അറ്റകുറ്റപ്പണി ചെയ്യാനാവശ്യപ്പെട്ട് പല തവണ വാട്ടർ അതോറിറ്റിക്ക് കത്തയച്ചെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് റോഡ് നവീകരിക്കാന്‍ തീരുമാനമായത്.

Last Updated : Nov 11, 2019, 3:14 PM IST

ABOUT THE AUTHOR

...view details