കോഴിക്കോട്:രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്‌തത് അപ്രതീക്ഷിത അംഗീകരമെന്ന് പി.ടി ഉഷ. രാഷ്ട്രീയത്തേക്കാൾ വലുത് കായികമാണ്. ഇന്ത്യന്‍ അത്‌ലറ്റിക്‌സിനും, കായിക മേഖലയ്‌ക്കുമുള്ള വലിയ അംഗീകാരമായിട്ടാണ് രാജ്യസഭ അംഗത്വത്തെ കാണുന്നത്. എളമരം കരിമിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്നും കോഴിക്കോട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പി.ടി ഉഷ പറഞ്ഞു.
എളമരം കരിം വലിയ സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. തനിക്ക് അടുത്തറിയാവുന്ന നേതാവാണ് അദ്ദേഹമെന്നും പി.ടി ഉഷ വ്യക്തമാക്കി. സുരേഷ് ഗോപിയെ പോലെ രാഷ്ട്രീയക്കാരനാകാൻ ഉദ്ദേശിക്കുന്നില്ല. ഓരോരുത്തരുടെ വ്യക്തിപരമായ താൽപര്യമാണ് പ്രവർത്തനം. തന്‍റെ പ്രവര്‍ത്തനം കായിക മേഖലയുടെ ഉന്നമനത്തിന് വേണ്ടിയായിരിക്കുമെന്നും പിടി ഉഷ കൂട്ടിച്ചേര്‍ത്തു.