കോഴിക്കോട്:തിരുവനന്തപുരം എകെജി സെന്‍ററിന് നേരെ നടന്ന ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട്ട് നടത്തിയ മാര്‍ച്ചില്‍ കൊലവിളി പ്രസംഗം. സിപിഎം ഏരിയ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ അഡ്വ. ഒ.എം. ഭരദ്വാജാണ് എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയത്.
'എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ പ്രസ്ഥാനത്തിനറിയാം': പ്രകോപന പ്രസംഗവുമായി സിപിഎം നേതാവ് - സിപിഎം കോഴിക്കോട് നടത്തിയ പ്രതിഷേധത്തിലും കൊലവിളി
സിപിഎം ഏരിയ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ അഡ്വ. ഒ.എം. ഭരദ്വാജാണ് എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയത്.
സിപിഎം കോഴിക്കോട് നടത്തിയ പ്രതിഷേധത്തിലും കൊലവിളി
'ഞങ്ങളും എറിഞ്ഞിട്ടുണ്ട്, ഇതുപോലെ മതിലിൽ അല്ല, ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ ചെയ്താൽ ഇതുപോലെ പിപ്പിടി കാട്ടൽ ആവില്ല, എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം. സതീശനും സുധാകരനും ഓർത്തു കളിച്ചാൽ മതി' എന്നും ഭരദ്വാജ് പറഞ്ഞു.
Also Read: 'കൈവെട്ടും, കാൽവെട്ടും, തലവെട്ടി ചെങ്കൊടി കെട്ടും': സി.പി.എം പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം