കോഴിക്കോട്: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൗരന്‍റെ അവകാശങ്ങൾ ഹനിക്കപ്പെടുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് പ്രശ്‌നത്തില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇന്ത്യൻ പ്രസിഡന്‍റിന് ഒരു ലക്ഷം ഇ-മെയിലുകൾ അയക്കുന്ന ക്യാമ്പയിനിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യവിരുദ്ധ നിലപാട്: മന്ത്രി പി.എ മുഹമ്മദ് റിയാസ് - ലക്ഷദ്വീപ് പ്രശ്നത്തിൽ ഇടപെട്ട് ഡി.വൈ.എഫ്.ഐ
ലക്ഷദ്വീപ് വിഷയത്തില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇന്ത്യൻ പ്രസിഡന്‍റിന് ഒരു ലക്ഷം ഇ-മെയിലുകള്‍ അയക്കുന്ന ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
![ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യവിരുദ്ധ നിലപാട്: മന്ത്രി പി.എ മുഹമ്മദ് റിയാസ് Implementation of Center in Lakshadweep is anti-democratic says Minister Riyas Minister PA Minister PA Mohammad Riyas ലക്ഷദ്വീപിൽ കേന്ദ്രം നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഉയരണം Protests should be raised against the central government's stand ലക്ഷദ്വീപ് പ്രശ്നത്തിൽ ഇടപെട്ട് ഡി.വൈ.എഫ്.ഐ ഡി.വൈ.എഫ്.ഐ മന്ത്രി പി.എ മുഹമ്മദ് റിയാസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11946230-thumbnail-3x2-pa.jpg)
ALSO READ:ന്യൂനപക്ഷ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ സമസ്ത സംവരണ സമിതി
ലക്ഷദ്വീപിൽ ജനാധിപത്യം സ്ഥാപിക്കുക, ജനവിരുദ്ധ നിയമങ്ങൾ റദ്ദുചെയ്യുക, ജനാധിപത്യ വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കിയ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുക എന്നീ ആവശ്യങ്ങളാണ് സന്ദേശത്തിലൂടെ ഡി.വൈ.എഫ്.ഐ ആവശ്യപ്പെടുന്നത്. പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ല കമ്മിറ്റി ഓഫീസിൽ അദ്ദേഹം എത്തുന്നത്. ഇവിടെ ജില്ല കമ്മിറ്റി ഭാരഭാഹികളുടെ നേതൃത്വത്തില്‍ സ്വീകരണം നൽകി. പരിപാടിയിൽ ജില്ലാ സെക്രട്ടറി വി. വസീഫ് സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്‍റ് എൽ.ജി ലിജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി. ഷിജിത്ത്, ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ. അരുൺ തുടങ്ങിയവർ സംബന്ധിച്ചു. ട്രഷറർ പി.സി ഷൈജു നന്ദി പറഞ്ഞു.
TAGGED:
Minister PA Mohammad Riyas