കോഴിക്കോട്:പഞ്ചാബ് നാഷണൽ ബാങ്ക് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ കൗൺസില്‍ യോഗത്തിൽ ബഹളം. ബിജെപിയും കോൺഗ്രസും അടിയന്തര പ്രമേയ നോട്ടീസ് നൽകി. എന്നാൽ അടിയന്തര പ്രമേയ നോട്ടീസ് മേയർ അനുവദിച്ചില്ല. തുടർന്ന് ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കേറ്റം ഉണ്ടായി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് കൗൺസില്‍ യോഗം നിർത്തിവച്ചു.
പഞ്ചാബ് നാഷണൽ ബാങ്ക് ഫണ്ട് തിരിമറി; കോഴിക്കോട് കോർപ്പറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷ ബഹളം - protested in kozhikode coporation council
ബിജെപിയും കോൺഗ്രസും അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയെങ്കിലും മേയർ അനുവദിച്ചില്ല
കോഴിക്കോട് കോർപ്പറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷ ബഹളം
കോഴിക്കോട് നഗരസഭയുടെ എല്ലാ അക്കൗണ്ടുകളും പരിശോധിച്ചുവെന്നും ആർബിഐക്ക് പരാതി നൽകിയിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. ഏത് അന്വേഷണത്തിനും കോർപ്പറേഷൻ തടസം നിൽക്കില്ല. കൂടാതെ സിബിഐ അന്വേഷണത്തെ എതിർക്കുന്നില്ലെന്നും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിലും അവർക്കെതിരെയും നടപടി എടുക്കുമെന്നും മേയർ വ്യക്തമാക്കി.