കോഴിക്കോട്: സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും കോഴിക്കോട് കലക്‌ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ എരഞ്ഞിപ്പാലത്ത് നിന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്‌തു.
ബാരിക്കേഡ് തകർത്ത് ദേശീയ പാത ഉപരോധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്‌ത് നീക്കി. യുവമോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.