കോഴിക്കോട്ടും കാസർകോട്ടും എംഎസ്എഫിന്‍റെ പ്രതിഷേധ മാർച്ച് - protest
കാസർകോട്ട് ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട്ട് പിരിഞ്ഞു പോകാത്ത പ്രവർത്തകർക്ക് നേരെ പൊലീസ് നിരവധി തവണ ഗ്രനേഡ് പ്രയോഗിച്ചു.
കാസർകോട്/കോഴിക്കോട്: മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് കോഴിക്കോട് കലക്ടറേറ്റിലേക്കും കാസർകോട് കലക്ടറേറ്റിലേക്കും പ്രതിഷേധ മാർച്ച് നടത്തി. കാസർകോട്ട് ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട്ട് പിരിഞ്ഞു പോകാത്ത പ്രവർത്തകർക്ക് നേരെ പൊലീസ് നിരവധി തവണ ഗ്രനേഡ് പ്രയോഗിച്ചു. മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസ് അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.