കേരളം

kerala

ETV Bharat / state

ഭക്ഷണം ലഭിക്കുന്നില്ല; കൊവിഡ് സെന്‍ററിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു - കൊവിഡ് സെന്‍ററിന് മുന്നിൽ നിൽപ്പ് സമരം

കൊവിഡ് സെന്‍ററിൽ ഭക്ഷണം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരാണ് മുക്കം തൂങ്ങുംപുറത്തെ കൊവിഡ് കെയർ സെന്‍ററിന് മുന്നിൽ സമരം സംഘടിപ്പിച്ചത്.

protest in front of covid Care Center  lack of food supply in covid centers  കൊവിഡ് സെന്‍ററിന് മുന്നിൽ നിൽപ്പ് സമരം  മുക്കം തൂങ്ങുംപുറത്തെ കൊവിഡ് കെയർ സെന്‍റർ
protest in front of covid Care Center lack of food supply in covid centers കൊവിഡ് സെന്‍ററിന് മുന്നിൽ നിൽപ്പ് സമരം മുക്കം തൂങ്ങുംപുറത്തെ കൊവിഡ് കെയർ സെന്‍റർ

By

Published : Jul 25, 2021, 3:38 PM IST

കോഴിക്കോട്: മുക്കം തൂങ്ങുംപുറത്തെ കൊവിഡ് കെയർ സെന്‍ററിന് മുന്നിൽ നിൽപ്പ് സമരവുമായി നഗരസഭ കൗൺസിലർമാർ. കൊവിഡ് സെന്‍ററിൽ ഭക്ഷണം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ സമരം സംഘടിപ്പിച്ചത്. ഇവിടുത്തെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഭക്ഷണം ലഭിക്കുന്നില്ല; കൊവിഡ് സെന്‍ററിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിനായി പ്രതിപക്ഷ നേതാവിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത കെപിസിസി വക്താവ് കെസി അബു പറഞ്ഞു. നിൽപ്പ് സമരത്തിൽ പ്രതിപക്ഷ നേതാക്കളായ ഗഫൂർ കല്ലുരുട്ടി ,വേണു കല്ലുരുട്ടി, മുക്കം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻമാരായ എം.മധു മാസ്റ്റർ, റുബീന, എംകെ യാസർ, രാജൻ എടോനി എന്നിവർ പങ്കെടുത്തു.

Also read:കോഴിക്കാട് കർശന കൊവിഡ് നിയന്ത്രണങ്ങളുമായി പൊലീസ്

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details