കോഴിക്കോട്:കായണ്ണയില്‍ ആള്‍ദൈവം ചമഞ്ഞ മന്ത്രവാദിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കായണ്ണ സ്വദേശി രവിക്കെതിരെയാണ് പ്രതിഷേധം. ഇയാളുടെ ആശ്രമത്തിലേക്ക് വന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളിൽ നിന്ന് വന്ന വാഹനങ്ങളാണ് നാട്ടുകാർ തടഞ്ഞ് ചില്ല് അടിച്ച് പൊട്ടിച്ചത്.
കോഴിക്കോട് കായണ്ണയില്‍ ആള്‍ദൈവം ചമഞ്ഞ മന്ത്രവാദിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം - മന്ത്രവാദിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളിൽ നിന്ന് വന്ന വാഹനങ്ങള്‍ നാട്ടുകാർ തടഞ്ഞ് ചില്ല് അടിച്ച് പൊട്ടിച്ചു
ആൾദൈവ മന്ത്രവാദിക്കെതിരെ പ്രതിഷേധം; ആശ്രമത്തിലേക്ക് വന്ന വാഹനങ്ങൾ നാട്ടുകാർ അടിച്ചു തകര്‍ത്തു
രവിക്കെതിരെ നേരത്തെ ലൈംഗിക ചൂഷണത്തിന് കേസുണ്ട്. ഈ കേസില്‍ നാല് ദിവസം ഇയാൾ റിമാന്‍ഡിലായിരുന്നു. എന്നാൽ അടുത്തിടെയായി രവി വീണ്ടും മന്ത്രവാദം ആരംഭിക്കുകയും ആളുകൾ രവിയെ കാണാൻ എത്തുകയും ചെയ്യുന്നുണ്ടെന്നറിഞ്ഞ നാട്ടുകാര്‍ യോഗം ചേർന്ന് പ്രകടനങ്ങളും റോഡ് ഉപരോധവും സംഘടിപ്പിച്ചു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
Last Updated : Oct 14, 2022, 2:31 PM IST