കേരളം

kerala

ETV Bharat / state

കോളജ് ലൈബ്രറിയില്‍ സച്ചിന്‍ ഗാലറി

സച്ചിനെക്കുറിച്ചുള്ള വിവിധ ഭാഷകളിലെ 60 പുസ്‌തകങ്ങളാണ് ലൈബ്രറിയിലുള്ളത്.

കളമൊഴിഞ്ഞ് ആറു വര്‍ഷം പിന്നിടുമ്പോഴും നിറം മങ്ങാതെ സച്ചിന്‍ ഗാലറി

By

Published : Nov 16, 2019, 4:51 PM IST

Updated : Nov 16, 2019, 6:48 PM IST

കോഴിക്കോട്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് ഇന്നേക്ക് ആറ് വർഷം. ഗാലറികളെ ത്രസിപ്പിച്ച ബാറ്റിംഗ് ക്രിക്കറ്റ് പ്രേമികൾക്ക് നഷ്‌ടമാവുമ്പോഴാണ് സച്ചിന്‍റെ ജീവിതത്തിലെ എല്ലാ ഏടുകളിലൂടെയും കടന്നു പോകുന്ന പുസ്‌തകങ്ങളുമായി പ്രൊഫ. എം.സി. വസിഷ്‌ഠ് തന്‍റെ കോളേജ് ലൈബ്രറിയിൽ സച്ചിൻ ഗാലറി തീർക്കുന്നത്.

കളമൊഴിഞ്ഞ് ആറു വര്‍ഷം പിന്നിടുമ്പോഴും നിറം മങ്ങാതെ സച്ചിന്‍ ഗാലറി

സച്ചിൻ വിരമിച്ച വർഷം മുതലാണ് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ചരിത്ര വിഭാഗം മേധാവിയായ പ്രൊഫ എം.സി. വസിഷ്‌ഠ് തന്‍റെ കോളജ് ലൈബ്രറിയിൽ സച്ചിനെക്കുറിച്ചുള്ള പുസ്‌തകങ്ങൾ എത്തിക്കാൻ തുടങ്ങിയത്. അധികം വൈകാതെ തന്നെ ലൈബ്രറിയുടെ ഒരു അലമാര സച്ചിൻ പുസ്‌തകങ്ങൾ കൊണ്ടു നിറഞ്ഞു. ഇന്ന് സച്ചിനെക്കുറിച്ചുള്ള വിവിധ ഭാഷകളിലെ 60 പുസ്‌തകങ്ങളാണ് ലൈബ്രറിയിലുള്ളത്. ഇംഗ്ലീഷിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ബംഗാളി, ആസാമീസ്, മറാത്തി, പഞ്ചാബി, ഹിന്ദി എന്നീ ഭാഷകളിലുള്ള 60 പുസ്‌തകങ്ങൾ സൂക്ഷിക്കുന്ന ലൈബ്രറിയുടെ ഒരു ഭാഗം ഇന്ന് സച്ചിൻ ഗാലറി എന്നാണ് അറിയപ്പെടുന്നത്.

ക്രിക്കറ്റിനപ്പുറം തോൽവികളിൽ നിന്ന് വിജയത്തിന്‍റെ പടികൾ ചവിട്ടിക്കയറിയ സച്ചിൻ ടെൻഡുൽക്കർ വിദ്യാർത്ഥികൾക്ക് എന്നും മാതൃകയാണെന്നാണ് പ്രഫ. വസിഷ്‌ഠ് അഭിപ്രായപ്പെടുന്നത്. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും റോൾ മോഡൽ ആയി കാണുന്നതിനാലാണ് സച്ചിനെക്കുറിച്ച് വായിക്കാൻ ഇന്നും വിദ്യാർഥികള്‍ താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Nov 16, 2019, 6:48 PM IST

ABOUT THE AUTHOR

...view details