കോഴിക്കോട്:ചാലിക്കരയില്‍ സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് - കുറ്റ്യാടി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്. ഇന്ന് രാവിലെ മുതല്‍ സ്വകാര്യ ബസുകൾ സര്‍വീസ് നടത്തിയില്ല. അതേസമയം പണിമുടക്കിനെത്തുടർന്ന് ഈ റൂട്ടുകളിൽ പുതിയ അഞ്ച് സര്‍വീസുകൾ ആരംഭിച്ചതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
ബസ് ഡ്രൈവറെ മര്‍ദിച്ച സംഭവം; കുറ്റ്യാടി റൂട്ടില്‍ ബസ് പണിമുടക്ക് - latest updates kozhokode
ബസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്കിനെത്തുടർന്ന് ഈ റൂട്ടുകളിൽ പുതിയ അഞ്ച് സര്‍വീസുകൾ ആരംഭിച്ചതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
private-buses-strike-kozhikode-kuttiyadi-route-today
ശനിയാഴ്ച വൈകുന്നേരം ചാലിക്കരിയില്‍ എ.സി ബ്രദേഴ്‌സ് ബസിലെ ഡ്രൈവറായ കാവുന്തറ സ്വദേശി വിപിനെ ബൈക്ക് യാത്രികനായ യുവാവ് മര്‍ദിച്ചുവെന്നാണ് പരാതി. ബസ് തടഞ്ഞ് നിര്‍ത്തിയശേഷം ബസിന്‍റെ താക്കോലുമായി യുവാവ് പോവുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല. ഇത് സംബന്ധിച്ച് ഇന്നലെ പൊലീസുമായി ജീവനക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.